ഇന്ന് ഞാന്‍ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും: രാഹുല്‍ഗാന്ധി

Jaihind Webdesk
Monday, June 17, 2019

Rahul-Gandhi

കൊച്ചി: പാര്‍ലമെന്റ് അംഗമായുള്ള തന്റെ തുടര്‍ച്ചയായ നാലാം അവസരം ഇന്ന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക് സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് തന്റെ കര്‍മ്മം തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ലോക് സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണ്. കേരളത്തിലെ വയനാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റ് അംഗമാകും. ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കും – രാഹുല്‍ ട്വീറ്റ് ചെയ്തു.
റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിച്ചത്. 4,31,770 വോട്ടുകളാണ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം. മൊത്തം 7,06,367 വോട്ടുകളാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് ലഭിച്ചത്.[yop_poll id=2]