തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുല്‍ ഗാന്ധി 26 ന് പാലക്കാട് ജില്ലയില്‍

Jaihind News Bureau
Wednesday, March 24, 2021

Rahul-Gandhi

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി  മാർച്ച് 26 ന് പാലക്കാട് ജില്ലയിൽ എത്തും. കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ 11.40 ന് അദ്ദേഹം പാലക്കാട് എത്തും. 11.50 ന് പാലക്കാട്, മലമ്പുഴ, ചിറ്റൂർ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് പറളി, പത്തിരിപ്പാല, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, വാടാനംകുറിശി, ഓങ്ങല്ലൂർ, പട്ടാമ്പി എന്നീ മേഖലകളിൽ സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയിലും ഉച്ചയ്ക്ക് മൂന്നിന് കൂറ്റനാട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.