‘രാഹുല്‍ ഗാന്ധി ജനങ്ങളുടെ പ്രതീക്ഷ; കോണ്‍ഗ്രസിന് ജനശക്തിയുണ്ട്, തളരില്ല, തകരില്ല’: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, March 26, 2023

 

തിരുവനന്തപുരം: വിമർശിക്കാനുളള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഇതിലും വലിയ പ്രതിസന്ധികളെ കോൺഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോൺഗ്രസിന് ജനശക്തിയുണ്ട്. കോൺഗ്രസിനെ പിടിച്ചു കെട്ടാൻ കഴിയില്ല. രാഹുൽ ഗാന്ധിയെ ജനം പ്രതീക്ഷയോടെ നോക്കി കാണുന്നു. കോൺഗ്രസ് കരുത്തോടെ തിരിച്ചുവരുമെന്നും കെ സുധാകരൻ പറഞ്ഞു.

“വിമർശിക്കാനുളള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. രാഹുൽ ഗാന്ധി ചെയ്ത കുറ്റം എന്താണ്? വിധി പ്രസ്താവനയിൽ രാഹുൽ ഗാന്ധിയുടെ കുറ്റം അവ്യക്തമാണ്.  ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്യുകയാണ്. ഇതിലും വലിയ പ്രതിസന്ധികളെ കോൺഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോൺഗ്രസിന് ജനശക്തിയുണ്ട്. കോൺഗ്രസ് തളരില്ല, തകരില്ല. കോൺഗ്രസിനെ പിടിച്ചു കെട്ടാൻ കഴിയില്ല” – കെ സുധാകരന്‍ എംപി പറഞ്ഞു.

മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയ രാഹുൽ ഗാഡിക്കതിരെ കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരo ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.