ഛത്തീസ്ഗഡിൽ ആവേശമായി രാഹുൽഗാന്ധി

Jaihind Webdesk
Friday, November 9, 2018

Rahul-Gandhi-Chattisgarh

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട്​ നിരോധനത്തിനുമെതിരെ ആഞ്ഞടിച്ചായിരുന്നു​ ഛത്തിസ്​ഗഢി​ല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണം. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക്​ മുന്നിലെ നീണ്ട വരിയില്‍ കാത്തുനില്‍ക്കുമ്ബോള്‍ നീരവ്​ മോദിയും വിജയ്​ മല്ല്യയും ജനങ്ങളുടെ പണവുമായി കടന്നുകളഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഛത്തിസ്​ഗഢി​ല്‍ ദ്വിദിന തെരഞ്ഞെടുപ്പ്​ പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി കനകര്‍ ജില്ലയിലെ പാഖന്‍ജോറില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്.