സംഭല്‍ ഇരകള്‍ക്ക് ആശ്വാസമായി രാഹുല്‍ ഗാന്ധി; ഇരകളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Tuesday, December 10, 2024

ഡല്‍ഹി: സംഭല്‍ സംഘര്‍ഷത്തിലെ ഇരകളെ കണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധിയോടൊപ്പം കൂടിക്കാഴ്ച്ചയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഇരുവരുടെയും കൂടിക്കാഴ്ച്ച് ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.

യുപിയിലേയ്ക്കുളള പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടന്നത്. നേരത്തെ രാഹുലും സംഘവും സംഭലിലേയ്ക്ക് പോകാന്‍ ശ്രമിച്ചിരുന്നുവെകിലും പോലീസ് അനുവദിച്ചിരുന്നില്ല.