ജനമനസ്സ് കീഴടക്കി രാഹുൽ ഗാന്ധി

Jaihind News Bureau
Friday, December 6, 2019

മുൻ കാല സന്ദർശനങ്ങളിൽ നിന്നും വ്യത്യസ്ഥമായി രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ മണ്ഡല സന്ദർശനം. കൂടുതൽ ജനങ്ങളുമായി ഇടപഴകി ജനമനസ്സുകളിലേക്ക് നടന്നുകയറിയാണ് രാഹുൽ ഗാന്ധിയുടെ ആദ്യദിന സന്ദർശനം പൂർത്തിയായത്. എസ്പിജി സുരക്ഷ പിൻവലിച്ചത് ഏറെ ആശങ്കക്ക് വഴിവച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിക്ക് ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടാൻ ഇത് സഹായകമായി.

രാഹുൽ ഗാന്ധി വയനാട് എം പി ആയതിന് ശേഷം മണ്ഡലത്തിലെ നിത്യ സന്ദർശകനായി മാറുകയാണ്. എന്നാൽ മുൻകാല സന്ദർശനങ്ങളിലെല്ലാം തന്നെ എസ് പി ജി സുരക്ഷയുടെ പശ്ചാതലത്തിൽ പരിപാടികളിൽ പങ്കെടുക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ അടുത്ത് ഇടപെടാനും ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. എന്നാൽ ഇത്തവണ വളരെ തിരക്കേറിയ പരിപാടികളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വണ്ടൂർ നിലമ്പൂർ തിരുവമ്പാടി നിയോജക മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് കാര്യക്ഷമമായി പ്രവർത്തിച്ച ബൂത്ത് ലെവൽ പ്രവർത്തകരെ കണ്ട് നേരിട്ട് രാഹുൽ ഗാന്ധി നന്ദി രേഖപ്പെടുത്തിയത് പ്രവർത്തകരുടെ ഊർജം ഇരട്ടിയാക്കി. എടക്കരയിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ച ഇന്ദിരാഗാന്ധി ബസ് ടെർമിനൽ കോംബ്ലക്സിന്റെ ഉത്ഘാടന വേളയിൽ രാഹുൽ ഗാന്ധിയെ കാണാനായി നിരവധി ജനങ്ങളാണ് പൊരിവെയിലത്ത് തടിച്ചുകൂടിയത്.

എന്നാൽ അവരെ ആരെയും നിരാശപ്പെടുത്താരെ ഉൽഘാടന ശേഷം സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെന്നും അവരുമായി സമയം ചിലവഴിക്കാനും രാഹുൽ ഗാന്ധി സമയം കണ്ടെത്തി. ഇരുകാലുകളും തളർന്ന യുവ എഴുത്തുകാരി നുസ്രത്തിന്‍റെ പുസ്തക പ്രകാശനവും രാഹുൽ ഗാന്ധി നിർവഹിച്ചു.തുടർന്ന് യാത്രാമധ്യേ തന്നെ അഭിവാദ്യം ചെയ്യുന്നവരുടെ അടുത്തല്ലാം പലപ്പോഴും ഇറങ്ങി അദ്ദേഹം കുശലന്വേഷണം നടത്തുകയും ചെയ്തു. തന്‍റെ പ്രസംഗം പരിഭാഷപ്പെടുത്താൻ സ്കൂൾ വിദ്യാർത്ഥിനിക്ക് അവസരം നൽകിയതോടെ ജന ഹൃദയങ്ങളിലേക്ക് രാഹുൽ ഗാന്ധി നടന്ന് കയറി. കോഴിക്കോട് കോടഞ്ചേരിയിലെ ക്ഷേത്ര സന്ദർശിച്ചത് കൂടുതൽ സാധാരണക്കാരുമായി സംവദിക്കാനും സഹായകമായി. സാധാരണ കുർത്തയോ അപൂർവമായി ടീ ഷർട്ടും ധരിച്ചു പൊതു വേദിയിൽ പ്രത്യക്ഷപ്പെടാറുള്ള രാഹുൽ ഗാന്ധി ഇത്തവണ ആദ്യം ദിനം തന്നെ വില കുറഞ്ഞ ലിനൻ ഷർട്ട്‌ ധരിച്ചാണ് എത്തിയത്.

https://www.youtube.com/watch?v=LVTeDwN1wro