കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധി സ്വാഗതം ചെയ്ത് രാഹുലും പ്രിയങ്കയും

Jaihind News Bureau
Thursday, July 18, 2019

കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധി സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ആശ്വാസവും സന്തോഷവും പുതിയ പ്രത്യാശയും നൽകുന്നതാണ്. തന്‍റെ ചിന്ത പാകിസ്ഥാനിലെ ജയിൽ സെല്ലിൽ തനിച്ചുള്ള കുൽഭൂഷൻ ജാദവിനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമാണെന്നും, ഒരു ദിവസം ഇന്ത്യയിലെ തന്‍റെ വീട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഒടുവിൽ നീതി നടപ്പായെന്നും കുൽഭൂഷൻ ജാദവിന്‍റെ കുടുംബം വളരെ സന്തുഷ്ടരായിരിക്കണം എന്നുമായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയോടുള്ള പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിപ്പ്.