കോട്ടയത്ത് സിമന്‍റ് മിക്സർ മെഷീനിലിട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

Jaihind Webdesk
Friday, May 3, 2024

 

കോട്ടയം: വാകത്താനത്ത് സിമന്‍റ് മിക്സർ മെഷീനിൽ ഇട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. അസം സ്വദേശിയായ പത്തൊമ്പതുകാരൻ ലേമാൻ കിസ്കാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്‍റ് ഓപ്പറേറ്റർ പാണ്ടി ദുരൈയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 28ന് ആയിരുന്നു കൊലപാതകം നടന്നത്. ലേമാനെ സിമന്‍റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നശേഷം മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റുകയായിരുന്നു. അസ്വാഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്.

ചിത്രം: കൊല നടത്തിയ പാണ്ടി ദുരൈ