ഷാര്‍ജ പുസ്തകോത്സവത്തില്‍ ‘പ്രിയദര്‍ശിനി സ്റ്റാള്‍’ ; കുറഞ്ഞ വിലയില്‍ മികച്ച പുസ്തകങ്ങള്‍

JAIHIND TV DUBAI BUREAU
Tuesday, October 26, 2021

ഷാര്‍ജ : യുഎഇയിലെ ഇന്‍കാസ് എന്ന കലാ-സാംസ്‌കാരിക കൂട്ടായ്മ ഈ വര്‍ഷവും, ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രിയദര്‍ശിനി സ്റ്റാള്‍ തുറക്കും. നവംബര്‍ മൂന്ന് മുതല്‍ 13 വരെ നീളുന്ന രാജ്യാന്തര പുസ്തക മേളയാണിത്. ഇവിടെ 150 ടൈറ്റിലുകളില്‍ ആയിരക്കണക്കിന്ന് പുസ്തകങ്ങളാണ് ഒരുക്കുന്നത്.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്, വീക്ഷണം, ശ്രേഷ്ഠ ബുക്ക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ സ്റ്റാളില്‍ അവതരിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി. എന്‍. പ്രതാപന്‍ എം. പി തുടങ്ങിയവര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുമെന്ന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സഞ്ജു പിളള, ഇന്‍കാസ് യു എ ഇ ആക്ടിംങ്ങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ അറിയിച്ചു. കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രിയദര്‍ശിനി സ്റ്റാള്‍ തുറക്കുന്നത്.