Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു ; തെറ്റിദ്ധാരണ പരത്താന്‍ ആർഎസ്എസ്-സി.പി.എം ശ്രമം : ചാണ്ടി ഉമ്മന്‍

പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു ; തെറ്റിദ്ധാരണ പരത്താന്‍ ആർഎസ്എസ്-സി.പി.എം ശ്രമം : ചാണ്ടി ഉമ്മന്‍
  മലപ്പുറത്ത് എം.എസ്.എഫിന്‍റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് ചിലർ തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍. ആർഎസ്.എസ്.എസ്, സി.പി.എം ലോബിയാണ് ഇതിന് പിന്നിലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമാണെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന്‍റെ പ്രസ്താവന :
മലപ്പുറത്ത് എം.എസ്.എഫിന്‍റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്ന രീതിയില്‍ ആര്‍എസ്എസിന്‍റെയും സിപിഎമ്മിന്‍റെയും ലോബി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമാണ്. തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേവാലയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങള്‍ അപകടകരമായ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. എന്‍റെ പ്രസംഗം വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാനിടയായതില്‍ ഖേദിക്കുന്നു. ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
 

Related articles

See all
Popular News

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; പ്രതിവാര അവധിയും ജന്മദിന അവധിയും നിർബന്ധമാ...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

സർക്കാരിന് 438 കോടിയുടെ നേട്ടം, തിരുവോണം ബമ്പർ വിറ്റഴിഞ്ഞത് 87.68 ലക്ഷം ടിക്കറ്റുകൾ

Popular News

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്...

Save your stories

Sign in