SUNNY JOSEPH MLA| മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു; അതിന് നിലമ്പൂരിലെ ജനത ബാലറ്റ് പേപ്പറിലൂടെ മറുപടി പറയുമെന്ന് കെപിസിസി പ്രസിഡന്‍റ്
Jaihind TV News Report
Jaihind TV Web Desk
June 14, 2025
1 min read
•
Updated: June 05, 2026
സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മന്ത്രിമാരും മുഖ്യമന്ത്രിയും മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും യുഡിഎഫ് മുന്നോട്ടുവച്ച ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് സംസാരിക്കുകയീയിരുന്നു അദ്ദേഹം. മലപ്പുറത്ത് പലകുറി വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചില്ല. കോടികളുടെ അഴിമതിയും അശാസ്ത്രീയതയും ആണ് ദേശീയപാത തകര്‍ച്ചയില്‍ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശാസമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ ജനങ്ങളെ അടച്ചാക്ഷേപിച്ചിരിക്കുകയാണ്. അതിന് നിലമ്പൂരിലെ ജനത ബാലറ്റ് പേപ്പറിലൂടെ മറുപടി പറയും. ജനപ്രതിനിധികള്‍ ആണെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ് എം.പിയെയും എം.എല്‍.എയെയും അപമാനിക്കുന്നു. സര്‍ക്കാര്‍ പോലീസിനെ ദുരുപയോഗം ചെയ്യുന്നു. പക്ഷപാതപരമായ നിലപാട് പോലീസ് സ്വീകരിക്കുന്നു. മനപൂര്‍വമായി ജനപ്രതിനിധികളെ അവഹേളിക്കുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇതിനുശേഷം നടന്ന നാടകമാണ് കെ രാധാകൃഷ്ണന്റെ വാഹനം പരിശോധിച്ചതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10