Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാർട്ടിക്കാർ വിളിച്ചാലും ഫോണെടുക്കില്ല; പത്തനംതിട്ട ഏരിയാ കമ്മിറ്റിയില്‍ വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം

പാർട്ടിക്കാർ വിളിച്ചാലും ഫോണെടുക്കില്ല; പത്തനംതിട്ട ഏരിയാ കമ്മിറ്റിയില്‍ വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം
  പത്തനംതിട്ട : സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനം. സത്യപ്രതിജ്ഞ മുതല്‍ ഫോണ്‍ എടുക്കില്ല എന്നതുവരെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചത്. വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തത് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ വിമർശനം. മന്ത്രിയെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ലെന്നായിരുന്നു അടുത്ത വിമർശനം. അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രി ഫോണ്‍ എടുക്കില്ലെന്ന് മിക്ക പ്രതിനിധികളും വിമർശിച്ചു. പാർട്ടി പ്രവർത്തകർക്കിടയില്‍ ഇത് വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും പാർട്ടി വോട്ടുകള്‍ ചോരാന്‍ ഇടയാക്കിയെന്നും വിമർശനമുയർന്നു. നേരത്തെ കായംകുളം എംഎല്‍എ യു പ്രതിഭയും മന്ത്രിക്കെതിരെ പരോക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. ചില മന്ത്രിമാർ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പ്രതിഭയുടെ വിമർശനം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Kerala

കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലു...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Save your stories

Sign in