Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും
പത്തനംതിട്ട : ചിറ്റാറിൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ ദൂരുഹ സാഹചര്യത്തിൽ മരിച്ച ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ടേബിളിൽ ആണ് പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മത്തായിയുടെ മരണത്തിൽ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 28 നാണ് വനം വകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകുന്നേരം ആറരയോടെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന ബന്ധുക്കളുടെ നിലപാടായിരുന്നു മത്തായിയുടെ മരണം ദേശീയ ശ്രദ്ധ ആകർഷിച്ചത്. ഇപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മത്തായിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലൂടെ കുറ്റവാളികളായ വനപാലകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Kerala

കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലു...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Save your stories

Sign in