Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ റെയില്‍, വിഴിഞ്ഞം സമരക്കാരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി

കെ റെയില്‍, വിഴിഞ്ഞം സമരക്കാരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി
  തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ വിഴിഞ്ഞം സമരക്കാരെയും കെ റെയില്‍ സമരസമിതിയെയും കാണാന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ രണ്ട് വിഷയങ്ങളിലും രാഹുല്‍ ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഉള്‍പ്പെടെ ശ്രമങ്ങള്‍ നടത്തിയ സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയാകുന്നതാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. പ്രശ്നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണാനുമുള്ള ഇടപെടലുകള്‍ പദയാത്രയിലുടനീളം രാഹുല്‍ ഗാന്ധി നടത്തുന്നുണ്ട്. ഐക്യഭാരതം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന യാത്ര കേരള അതിർത്തിയിലെത്തിയപ്പോള്‍ തന്നെ ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎം രാഹുല്‍ ഗാന്ധിയെ ഇത്ര ഭയക്കുന്നത് എന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അതേസമയം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് അത്യഭൂതപൂര്‍വമായ സ്വീകരണവും ജനപിന്തുണയുമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. കെ റെയില്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ സമരവും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളാണ്. ഇതില്‍ ഇടപെടാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം സർക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കും.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in