Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു
  കൊല്ലം : പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്‍റെ ഡിജിറ്റൽ പകർപ്പ് പെൻഡ്രൈവിൽ കോടതിയിൽ സമർപ്പിച്ചു. 10,000 ത്തിലധികം പേജുകൾ ഉള്ള കുറ്റപത്രത്തിന്‍റെ 59 പെൻഡ്രൈവുകളാണ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്.  പ്രതികൾക്കുള്ള കുറ്റപത്രത്തിന്‍റെ പകർപ്പാണിപ്പോൾ പെൻഡ്രൈവിൽ സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ പ്രതികൾക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നത്. കുറ്റപത്രം അന്വേഷണ സംഘം നേരത്തെ കോടതിയിൽ നൽകിയിരുന്നു. കേസിൽ 59 പ്രതികളാണ് ഉള്ളത്. ഇതിൽ 52 പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇവർക്ക് 10,000 പേജുള്ള കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നതിന് ലക്ഷ കണക്കിന് പേപ്പർ പ്രിന്‍റുകൾ എടുക്കുന്നതിന്‍റെ പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരവൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിജിറ്റൽ പതിപ്പ് നൽകുവാൻ നിർദ്ദേശിച്ചത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in