Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അനുവിന്‍റെ ആത്മഹത്യയില്‍ സർക്കാരിനും പി.എസ്.സിക്കും എതിരെ പ്രതിഷേധം ശക്തം : യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു മാർച്ചിന് നേരെ പൊലീസ് നടപടി | Video

അനുവിന്‍റെ ആത്മഹത്യയില്‍ സർക്കാരിനും പി.എസ്.സിക്കും എതിരെ പ്രതിഷേധം ശക്തം : യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു മാർച്ചിന് നേരെ പൊലീസ് നടപടി | Video
തിരുവനന്തപുരം : പി.എസ്‍.സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം ബാലുവിന് പരിക്കേറ്റു. പി.എസ്‍.സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളായ വീണാ എസ് നായരും, റിജി റഷീദും മതിൽ ചാടിക്കടന്ന് സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോടിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം ബാലുവിന് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. https://www.facebook.com/JaihindNewsChannel/videos/3185814598139681

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in