Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം; രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയി‍ല്‍

നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം; രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയി‍ല്‍
പാലക്കാട്:  നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം. പാലക്കാട് ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയായിരുന്നു വാഴ വെച്ചത്. എന്നാല്‍ രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു. സിപിഎം പ്രവർത്തകരാണ് വാഴകൾ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്. ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന ഏതോ സദസിലേക്ക് എത്തിച്ചേരുന്നവർക്ക് അവിടുത്തെ സാമാന്യ ജനങ്ങൾ ഒരുക്കിയ വമ്പിച്ച സ്വീകരണമെന്ന് കുറിച്ച് വാഴ വച്ചതിന്‍റെ ചിത്രങ്ങൾ കോൺ​ഗ്രസ് നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. നവ കേരള സദസുമായി ബന്ധപ്പെ‌ട്ട് രണ്ട് കാര്യങ്ങളിൽ സർക്കാരിന് തിരിച്ചടിയേറ്റു. നവ കേരള സദസിന്‍റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയാണ് ആദ്യത്തെ തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തിട്ടുണ്ട്. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. അതേസമയം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്‍റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കുകയും ചെയ്തു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in