Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിണർ കുഴിച്ചുകൊണ്ടിരുന്നയാളെ കല്ലിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്തിനായി തെരച്ചില്‍

കിണർ കുഴിച്ചുകൊണ്ടിരുന്നയാളെ കല്ലിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്തിനായി തെരച്ചില്‍
  തിരുവനന്തപുരം : പാറശാലയില്‍ കിണർ നിർമാണത്തിനിടെ തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമമെന്ന് പരാതി. ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ സുഹൃത്ത് ബിനു കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ സാബുവിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലെ ജോലിക്കിടെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.  സാബുവിന്‍റെ സുഹൃത്ത് കൂടിയായ ബിനു  കിണറ്റിലേക്ക് കല്ലെടുത്തിടുകയായിരുന്നു. സാബുവിന്‍റെ തോളിനാണ് പരിക്കേറ്റത്. കിണറ്റില്‍ നിന്ന് നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പൊലീസ് ബിനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in