Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും കേരളം ഒരിക്കൽ തിരിച്ചറിയും'; ഹൃദ്യമായി ജെ.എസ് അഖിലിന്‍റെ കുറിപ്പ്

'പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും കേരളം ഒരിക്കൽ തിരിച്ചറിയും'; ഹൃദ്യമായി ജെ.എസ് അഖിലിന്‍റെ കുറിപ്പ്
ചാണ്ടി ഉമ്മനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.എസ് അഖില്‍. മക്കൾ രാഷ്ട്രീയ സംസ്കാരത്തിനെതിരെ ഏറെ പ്രബുദ്ധതയോട് കൂടി സംസാരിക്കുന്ന കേരള ജനതയുടെ മുന്നിൽ തികച്ചും വ്യത്യസ്തനായി രാഷ്ട്രീയ പ്രവർത്തനരംഗത്ത് മുന്നിൽ നിൽക്കുന്ന ചാണ്ടി ഉമ്മനെ കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു കൊണ്ടാണ് ജെ.എസ് അഖിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ജനക്കൂട്ടത്തെ ജീവിതചര്യയാക്കിയ ജനനായകന്‍റെ മകന് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഓടി അലഞ്ഞില്ലെങ്കിൽ മനസമാധാനം ഉണ്ടാകില്ലെന്ന് ജെ.എസ് അഖില്‍ പറയുന്നു.  നവമാധ്യമങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു അഖിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ചാണ്ടി ഉമ്മനെതിരെ നവമാധ്യമങ്ങള്‍ പരത്തുന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണ്. പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ...നിങ്ങൾ ആരാണെന്നും, എന്താണെന്നും, നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും ഈ കേരളം ഒരിക്കൽ തിരിച്ചറിയും എന്ന് പറഞ്ഞുകൊണ്ടാണ് അഖില്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.   ജെ.എസ് അഖിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മക്കൾ രാഷ്ട്രീയ സംസ്കാരത്തിനെതിരെ ഏറെ പ്രബുദ്ധതയോട് കൂടി സംസാരിക്കുന്ന കേരള ജനതയുടെ മുന്നിൽ തികച്ചും വ്യത്യസ്തനായി രാഷ്ട്രീയ പ്രവർത്തനരംഗത്ത് മുന്നിൽ നിൽക്കുന്ന ശ്രീ ചാണ്ടി ഉമ്മനെ കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാൻ കഴിയില്ല !!! കഴിഞ്ഞ ദിവസങ്ങളിൽ ഈ ചെറുപ്പക്കാരനെ കുറിച്ച് നവമാധ്യമങ്ങളിൽ വന്ന വാർത്ത ഏറെ വേദനയുണ്ടാക്കി... കേരള രാഷ്ട്രീയത്തിൽ എക്കാലവും നിത്യവസന്തമായ സാക്ഷാൽ ഉമ്മൻചാണ്ടി സാറിന്റെ മകനാണ് ഈ ചാണ്ടി ഉമ്മൻ. ഒരു നിയമസഭാ സീറ്റിനോ പാർലമെൻറ് സീറ്റിനോ വേണ്ടി സ്വന്തം അപ്പന്റെ ചികിത്സ നിഷേധിക്കേണ്ട ഒരു സാഹചര്യം ഈ മകന് ഉണ്ടാവില്ല കാരണം ഈ മകന്റെ അച്ഛൻ ഒന്ന് വിചാരിച്ചെങ്കിൽ അദ്ദേഹം കൊണ്ടുവന്നു വളർത്തിയ വലുതാക്കി MLA യും MP യും ആക്കിയ ചെറുപ്പക്കാർക്ക് ഒപ്പം തന്നെ നിയമസഭയിലും പാർലമെന്റിലും പ്രിയ നേതാവിന്റെ മകനും ഉണ്ടായേനെ... യുവജന രാഷ്ട്രീയത്തിൽ കൃത്യമായ ബോധ്യത്തോടുകൂടി സാമൂഹിക പ്രതിബദ്ധതയോട്കൂടി കേരളത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും സംഘടനാ പ്രവർത്തനത്തിന്റെ ആത്മാർത്ഥത തന്റെ പ്രവർത്തന ശൈലികൊണ്ട് പലപ്പോഴായി വരച്ചുകാട്ടിയ വ്യക്തിത്വമാണ് ഏറെ പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ. ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്നില്ലെങ്കിൽ തളർച്ച വരുന്ന പ്രിയ നേതാവിന്റെ മകന് ഫുൾ സ്റ്റോപ്പ് ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഓടി അലഞ്ഞില്ലെങ്കിൽ മനസ്സമാധാനം ഉണ്ടാകില്ല. കാരണം ഉമ്മൻചാണ്ടിയുടെ ജീനാണ് ചാണ്ടിയുടെ ഹൃദയത്തിലുള്ളത് !!! ഒരു ചെറുപ്പക്കാരൻ അനുഭവിക്കുന്ന ത്യാഗവും സഹിഷ്ണുതയും അവന്റെ കുറവായി ഒരിക്കലും കാണരുത്. തന്നെ ദ്രോഹിക്കുന്നവരെ പോലും തിരിച്ച് ദ്രോഹിക്കണമെന്ന് ഒരു ചിന്തയില്ലാത്ത ഈ ചെറുപ്പക്കാരനെ വേട്ടയാടുന്നത് ഇനിയും നിർത്തിക്കൂടെ ? ഇന്ന് അദ്ദേഹം വീണ്ടും ജോഡോ യാത്രയുടെ ഭാഗമായി പോവുകയാണ് വെറുതെ ഇരിക്കാൻ അദ്ദേഹത്തിന്റെ പിതാവ് അനുവദിക്കുന്നില്ല... തുടങ്ങിവച്ച ദൗത്യം ചികിത്സയ്ക്കുവേണ്ടി ജർമ്മനിയിലേക്ക് പോകുന്ന തലേദിവസം വരെ എങ്കിലും ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്ന സ്വന്തം അപ്പയുടെ നിർദ്ദേശം ഒന്നുകൊണ്ട് മാത്രം ഈ ചെറുപ്പക്കാരൻ വീണ്ടും നടക്കുകയാണ്... പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ... നിങ്ങൾ ആരാണെന്നും,എന്താണെന്നും, നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും ഈ കേരളം ഒരിക്കൽ തിരിച്ചറിയും... ഇത് ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ്...

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in