BANK THEFT| വ്യാജ രേഖ കാട്ടി വിശ്വസിപ്പിച്ചു; ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പട്ടാപ്പകല്‍ 40 ലക്ഷം രൂപ കവര്‍ന്നു
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 04, 2026
പന്തീരാങ്കാവില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. മാങ്കാവിന് സമീപം കൈമ്പാലം സ്വദേശി ഷിബിന്‍ ലാലാണ് പന്തീരാങ്കാവ് മണക്കടവ് റോഡിലെ അക്ഷയ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് അതിവിദഗ്ധമായി പണം തട്ടിയത്.
വ്യാജ രേഖ കാണിച്ച് വിശ്വസിപ്പിച്ചാണ് ഷിബിന്‍ ലാല്‍ കബളിപ്പിക്കല്‍ നടത്തിയത്. 51 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം അക്ഷയ ഫൈനാന്‍സിന്റെ പന്തീരാങ്കാവ് ബ്രാഞ്ചില്‍ പണയം വച്ചതായും അത് എടുക്കുന്നതിന് 41 ലക്ഷത്തോളം രൂപയുടെ കുറവുണ്ടെന്നും എടുത്താല്‍ ഉടന്‍ തന്നെ ഇസാഫിലേക്ക് മാറ്റാമെന്നും ഇസാഫിന്റെ രാമനാട്ടുകര ബ്രാഞ്ചിലേക്ക് ഇയാള്‍ ഫോണില്‍ വിളിച്ചറിയിച്ചു. ഇത്രയും വില പിടിപ്പുള്ള സ്വര്‍ണം ഇസാഫിലേക്ക് ലഭിക്കുമെന്ന വിശ്വാസത്തില്‍ 40 ലക്ഷം രൂപ ഇസാഫിലെ ജീവനക്കാരനായ അരവിന്ദ്, ഷിബിന്‍ ലാലിന് കൈമാറുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറി പന്തീരങ്കാവ് ഭാഗത്തേക്ക് അതിവേഗത്തില്‍ കടന്നുകളഞ്ഞു.
പട്ടാപ്പകല്‍ ഏറ ജനത്തിരക്കുള്ള സ്ഥലത്തു നിന്നും ഇത്രയും വലിയ തുക കവര്‍ന്നത് നാട്ടുകാര്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ ഫോട്ടോയും പോലീസ് പുറത്തു വിട്ടിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10