Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

K MURALEEDHARAN| ഇടത് ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ്: കെ. മുരളീധരന്‍

K MURALEEDHARAN| ഇടത് ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ്: കെ. മുരളീധരന്‍
  ഒമ്പത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. സമസ്ത മേഖലയിലും കേരളം തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം പോലും നല്‍കാത്ത സര്‍ക്കാര്‍ പി എസ് സി അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയത്. പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം മോദി ചമയുകയാണെന്നും കുറ്റപ്പെടുത്തി. ടി ലാലു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി., ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ., കെ.എം. ഷാജി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ജോസ് വള്ളൂര്‍, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി, യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പി. അഷ്റഫ്, കണ്‍വീനര്‍ എന്‍.കെ. കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, ഫൈസല്‍ ബാബു. വി.പി. റഷീദ്, സലീന റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in