SUNNY JOSEPH| സണ്ണി ജോസഫിനും ഷാഫി പറമ്പിലിനും ഉജ്വല സ്വീകരണമൊരുക്കി കണ്ണൂര്‍ ഉളിക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Jaihind TV News Report
Jaihind TV Web Desk
May 30, 2025
1 min read
•
Updated: June 05, 2026
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനും, വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനും ഉജ്ജ്വല സ്വീകരണമൊരുക്കി കണ്ണൂര്‍ ഉളിക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നൂറു കണക്കിനാളുകളാണ് സ്വീകരണ പൊതുയോഗത്തില്‍ പങ്കെടുത്തത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ് സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് മലയോരത്തിന്റെ ശബ്ദമാണെന്ന് കെ.സി ജോസഫ് പറഞ്ഞു.
കടുത്ത മഴയെയും അവഗണിച്ച് നൂറുകണക്കിനാളുകളാണ് പ്രിയ നേതാക്കളെ സ്വീകരിക്കാന്‍ ഉളിക്കല്ലില്‍ എത്തിയത്. വാദ്യഘോഷങ്ങളുടെയും, മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയെ തുറന്ന വാഹനത്തില്‍ പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു. മലയോരത്തിന്റെ മനസറിഞ്ഞ നേതാവാണ് സണ്ണി ജോസഫ് എന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. ജനങ്ങള്‍ ആണ് എന്റെ ഊര്‍ജ്ജമെന്ന് സ്വീകരണ പൊതുയോഗത്തില്‍ കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10