Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രിയങ്കയുടെ പ്രവര്‍ത്തനം വാരണാസിയില്‍ മാത്രമല്ല 20 മണ്ഡലങ്ങളിലും വേണം : സാം പിത്രോദ

പ്രിയങ്കയുടെ പ്രവര്‍ത്തനം വാരണാസിയില്‍ മാത്രമല്ല 20 മണ്ഡലങ്ങളിലും വേണം : സാം പിത്രോദ
ഉത്തര്‍ പ്രദേശിന്‍റെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ശ്രദ്ധ 20 മണ്ഡലങ്ങളിലും ഒരു പോലെ വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. അല്ലാതെ മോദിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ആവശ്യവുമായി അത് വാരണാസിയിലേയ്ക്ക് മാത്രമായി ഇപ്പോള്‍ ഒതുക്കാനാകില്ലെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രിയങ്കയില്‍ കോണ്‍ഗ്രസ് അര്‍പ്പിച്ചിരിക്കുന്നത് വലിയൊരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പാര്‍ട്ടിയും ആ വ്യക്തിയും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാകും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ചിട്ടയോടെ നിറവേറ്റുക എന്നതാണ് ഓരോ പ്രവര്‍ത്തകന്‍റെയും കടമ. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാണ് പാര്‍ട്ടി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മേയ് 19നാണ് വാരണാസി പോളിംഗ് ബൂത്തിലേയ്ക്ക് എത്തുന്നത്.

Related articles

See all
Pravasi

വായു ഗതിമാറി, ഒമാന്‍ തീരത്തേയ്ക്ക്; ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമില്ല

Pravasi

മുസ്ലിം ലീഗിനും കെ.എം.സി.സിക്കും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും അഭിനന്ദനം

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Save your stories

Sign in