Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് നേതാവ് ജി.വി ഹരിക്ക് വധഭീഷണി ; കൊലവിളി ഫേസ്ബുക്കിലൂടെ

കോണ്‍ഗ്രസ് നേതാവ് ജി.വി ഹരിക്ക് വധഭീഷണി ; കൊലവിളി ഫേസ്ബുക്കിലൂടെ
  കോൺഗ്രസ് നേതാവ് ഡോ. ജി.വി ഹരിക്ക് വധഭീഷണി. ഇന്നലെ സി.പി.എം പാർട്ടി ചാനലിലെ ചർച്ചയ്ക്ക് ശേഷമാണ് സുഭാഷ് മാധവൻ എന്ന വ്യക്തി കൈരളി ചാനലിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കൊലവിളി നടത്തിയത്. ജി.വി ഹരിയെ വെറുതേ വിടരുത് എന്നും കൊല്ലണം  എന്നുമായിരുന്നു ആഹ്വാനം. അസഭ്യ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കൊലവിളി. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ഫേസ്ബുക്കില്‍ കൊലവിളി കമന്‍റുകള്‍ നിറഞ്ഞത്. കൊലപാതകത്തിന് രാഷ്ട്രീയ മാനം കൈവരിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സി.പി.എം ആക്രമണം അവസാനിപ്പിക്കാന്‍ തയാറാകുന്നില്ല. അതേസമയം കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം  വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും ആവശ്യപ്പെട്ടിട്ടുണ്ട്. https://youtu.be/jVk6YDffeko

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in