Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂർ വിസിക്കെതിരെ വീണ്ടും പരാതി; കെപിസിടിഎ ഗവർണർക്ക് പരാതി നല്‍കി

കണ്ണൂർ വിസിക്കെതിരെ വീണ്ടും പരാതി; കെപിസിടിഎ ഗവർണർക്ക് പരാതി നല്‍കി
കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് വീണ്ടും പരാതി. സര്‍വകലാശാല ചാൻസിലറായ ഗവർണർക്കെതിരെ സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് ചൂണ്ടിക്കാട്ടി കെപിസിടിഎയാണ് പരാതി നൽകിയത്. ഗവർണറെ അധിക്ഷേപിക്കാൻ കണ്ണൂർ സർവകലാശാല വി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ അനുമതി നൽകി എന്നാണ്പരാതി. സിൻഡിക്കേറ്റ് അംഗങ്ങളുടേയും സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ ഉൾപ്പടെയുള്ളവരുടെയും നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. ചാന്‍സിലര്‍ക്കെതിരായ പ്രതിഷേധപരിപാടി കണ്ണൂര്‍ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ വിസിക്കെതിരെ കെഎസ്‌യുവും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ പി മുഹമ്മദ്‌ ഷമ്മാസാണ് പരാതി നൽകിയത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in