Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നു; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വിഴിഞ്ഞം സമരസമിതി

മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നു; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വിഴിഞ്ഞം സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം 17-ാം ദിവസത്തിലേക്ക്. സമരം കടുപ്പിച്ച് മുന്നോട്ടുപോകാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. സർക്കാർ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. മത്സ്യ തൊഴിലാളികളുടെ വിഷയത്തിൽ സർക്കാരിന് ഒഴുക്കൻ മട്ടാണെന്നും അവർ പറഞ്ഞു. അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്നും തീരശോഷണം പഠിക്കാൻ വിദഗ്ദ സമിതിയെ വെക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി സമരസമിതി രംഗത്തെത്തിയിരുന്നു . മുഖ്യമന്ത്രി തീരദേശ വാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. ഇതുവരെ തുടർന്ന അതേ രീതിയിൽ സെപ്റ്റംബർ 4 വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in