Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഒപ്പം

മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഒപ്പം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് സന്ദർശനത്തിന് ഒരുങ്ങുന്നു. ലണ്ടൻ, ഫിൻലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതിക്കായി പൊതു ഭരണ വകുപ്പ് നടപടികൾ ആരംഭിച്ചു. സംഘത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമുണ്ട്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന വിദേശയാത്ര തീരുമാനിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി വി.പി ജോയ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങൾ. വിദ്യാഭ്യാസ മേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലന്‍ഡ് സന്ദർശനം. മുമ്പ് ഫിൻലന്‍ഡ് സർക്കാർ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനം എന്നാണ് സർക്കാരിന്‍റെ വിശദീകരണം. മുഖ്യമന്ത്രിയും സംഘവും ഫിൻലാൻഡിലെ നോക്കിയ നിർമ്മാണ യൂണിറ്റും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവേയും സംഘം സന്ദർശിക്കും. ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ഉണ്ടാകുമെന്നാണ് സൂചന. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള അനുമതിക്കായി പൊതു ഭരണ വകുപ്പ് നടപടി ആരംഭിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in