Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട്

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട്
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.  ഡാമിലെ ജലനിരപ്പ് 2390.86 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചത്. 2403 അടിയാണ് ഡാമിന്‍റെ സംഭരണ പരിധി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2392.52 അടിയായിരുന്നു ഡാമിലെ ജല നിരപ്പ്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലർട്ട് ലെവൽ. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമും പരിസരവും സൂക്ഷ്മനിരീക്ഷണത്തിലാണുള്ളത്. സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും ആണ്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാ മുന്നറിയിപ്പും കടലില്‍ പോകുന്നതിന് വിലക്കുമുണ്ട്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in