Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

കൊല്ലത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: നീണ്ടകര താലൂക്കാശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രി പ്രവർത്തനം സ്തംഭിപ്പിച്ചു നടത്തിയ ജീവനക്കാരുടെ പ്രതിഷേധസമരം അവസാനിച്ചു. ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പിനെ തുടർന്നാണ് ജീവനക്കാർ സമരം നിർത്തി ജോലിയിൽ പ്രവേശിച്ചത്. രാവിലെ കെജിഎംഒഎ ആഹ്വാനപ്രകാരം ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ ഒപി ഉൾപ്പെടെ ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം ന ടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.  കഴിഞ്ഞ രാത്രി ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർ ചികിത്സയിലാണ്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in