Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ARYADAN SHOUKATH| പെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്; പ്രചരണം നാളെ പുനഃരാരംഭിക്കും

ARYADAN SHOUKATH| പെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്; പ്രചരണം നാളെ പുനഃരാരംഭിക്കും
നിലമ്പൂരില്‍ രാഷ്ടീയ അങ്കം മുറുകുന്നതിനിടയില്‍ എത്തിയ വലിയ പെരുന്നാള്‍ ദിനത്തില്‍ യുഡിഎഫ് സ്ഥാനാര്‍തഥി ആര്യാടന്‍ ഷൗക്കത്ത് ഈദ് ഗാഹിലും ജുമാമസ്ജിദുകളിലും സന്ദര്‍ശനം നടത്തി. രാവിലെ തന്നെ ആര്യാടന്‍ ഷൗക്കത്ത് മിനര്‍വാപ്പടി സലഫി മസ്ജിദിലെത്തി പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. സ്‌നേഹവും സൗഹൃദവും പങ്കിട്ട് ബലിപെരുന്നാള്‍ നമസ്‌കാരത്തിന് എത്തിയ തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുട്ടിക്ക് ഏവരും അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞു. പിന്നീട് മുക്കട്ട വലിയ പള്ളിയിയെ പെരുന്നാള്‍ നമസ്‌കാരത്തിലും പങ്കെടുത്ത ശേഷം തന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. അതേസമയം വലിയ പെരുന്നാള്‍ പ്രമാണിച്ച് നിര്‍ത്തിവെച്ചിരുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചരണ പരിപാടികള്‍ നാളെ പുനഃരാരംഭിക്കും. പ്രചരണത്തില്‍ ഏറെ മുന്നിലായ ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തില്‍ ഉടനീളം പ്രചരണ ഭാഗമായി സൗഹൃദ സന്ദര്‍ശനങ്ങള്‍ തുടരുകയാണ്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in