Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊച്ചിയിൽ മൽസ്യത്തൊഴിലാളിക്ക് കടലിൽവച്ച് വെടിയേറ്റു

കൊച്ചിയിൽ മൽസ്യത്തൊഴിലാളിക്ക് കടലിൽവച്ച് വെടിയേറ്റു
കൊച്ചി: ഫോർട്ട്കൊച്ചിയിൽ മൽസ്യ തൊഴിലാളിക്ക് കടലിൽ വച്ചു വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് മൽസ്യ ബന്ധനം കഴിഞ്ഞു മടങ്ങവേ വെടിയേറ്റത്. ഇയാളുടെ ചെവിയ്ക്കാണ് പരിക്കേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ഉടൻ തന്നെ മൽസ്യത്തൊഴിലാളികൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ബോട്ടുകൾ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്തുനിന്നാണ് വെടിയേറ്റതെന്നും പറയപ്പെടുന്നുണ്ട്. പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ബോട്ടിൽ നിന്ന് ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in