Logo
Fri, Jun 12, 2026 • 11:37 PM
LIVE TV
Watch

No business videos available

No Middle East videos available

നൊമ്പരത്തിന്റെ ഒൻപതാണ്ട്; ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടാൻ 'അവൾക്കൊപ്പം'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യു.സി.സി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 17, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

നൊമ്പരത്തിന്റെ ഒൻപതാണ്ട്; ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടാൻ 'അവൾക്കൊപ്പം'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യു.സി.സി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒൻപത് വർഷം തികയുമ്പോൾ, അതിജീവിതയ്ക്ക് പിന്തുണയുമായി വുമൺ ഇൻ സിനിമ കളക്ടീവ് (WCC) വീണ്ടും സജീവമാകുന്നു. 'അവൾക്കൊപ്പം' എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിക്കും. കോഴിക്കോട് മാനാഞ്ചിറ, കൊച്ചി മറൈൻ ഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ വൈകിട്ട് ആറിന് ദീപങ്ങൾ തെളിയിച്ചാണ് കൂട്ടായ്മകൾ നടക്കുക. 2017 ഫെബ്രുവരി 17-ലെ ആ കറുത്ത ദിനത്തിൽ തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണെന്ന് ഡബ്ല്യു.സി.സി. പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

അതിജീവനത്തിന്റെ ഒൻപത് വർഷങ്ങൾ

അനീതിയോട് സധൈര്യം പൊരുതിയ അതിജീവിതയുടെ കരുത്താണ് 'അവൾക്കൊപ്പം' എന്ന പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായതെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഈ പ്രസ്ഥാനം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിന്റെ തിരി തെളിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

കേസ് നാൾവഴികളും കുറ്റപത്രവും

2017 ഫെബ്രുവരി 17-ന് എറണാകുളത്ത് കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസ് നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. പ്രമുഖ താരങ്ങളടക്കം 261 സാക്ഷികളുള്ള കേസിൽ 28 പേർ മൊഴി മാറ്റിയിരുന്നു. 438 ദിവസമെടുത്ത സാക്ഷി വിസ്താരത്തിനൊടുവിൽ ലൈംഗിക പീഡനം, ഗൂഢാലോചന തുടങ്ങി നിരവധി ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ദിലീപിനെതിരെയുള്ള ആരോപണങ്ങൾ

മുൻ വൈരാഗ്യത്തിന്റെ പേരിൽ നടിയെ ആക്രമിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നതാണ് നടൻ ദിലീപിനെതിരെയുള്ള പ്രധാന കുറ്റം. ഇതിനായി പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതും ദിലീപാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. തെളിവ് നശിപ്പിക്കൽ, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. 2017 ജൂലൈ പത്തിന് അറസ്റ്റിലായ താരം 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10