Logo
Fri, Jun 12, 2026 • 10:08 PM
LIVE TV
Watch

No business videos available

No Middle East videos available

ഗുണ്ടായിസം തുടരുന്നു: ഉടുമ്പന്‍ചോലയില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 07, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഗുണ്ടായിസം തുടരുന്നു: ഉടുമ്പന്‍ചോലയില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി
ഇലക്ഷന്‍ പ്രചരണത്തിന് പോയ ബിജെപി പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. ഉടുമ്പന്‍ചോല ആടുകടന്താന്‍ സ്വദേശി ശരവണനാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഉടുമ്പന്‍ചോല പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഉടുമ്പന്‍ ചോല ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥിയായ ദിലീപ് കുമാറിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ശരവണന്‍. പ്രചരണ പ്രവര്‍ത്തനത്തിനിടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായാണ് പരാതി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ രേഖകള്‍ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്. തുടര്‍ച്ചയായ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പറയുന്നു. ഉടുമ്പന്‍ ചോല പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10