Logo
Sat, Jun 13, 2026 • 12:57 AM
LIVE TV
Watch

No business videos available

No Middle East videos available

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ബദല്‍; യുഡിഎഫ് പ്രകടനപത്രിക നാളെ പുറത്തിറക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 01, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ബദല്‍; യുഡിഎഫ് പ്രകടനപത്രിക നാളെ പുറത്തിറക്കും
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ അഞ്ച് ഗ്യാരന്റികള്‍ക്ക് പുറമെ കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിപുലമായ വാഗ്ദാനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം യുഡിഎഫ് മുന്നോട്ട് വെക്കുന്ന ബദല്‍ വികസന രേഖയെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന യുഡിഎഫ്, ജനപ്രിയ വാഗ്ദാനങ്ങളുമായാണ് പ്രകടനപത്രികയുമായി എത്തുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ഈ വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിലെ പോരായ്മകള്‍ പരിഹരിക്കാനും ആരോഗ്യ-ക്ഷേമ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള നയങ്ങള്‍ പത്രികയിലുണ്ടാകുമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. നേരത്തെ തന്നെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ പ്രകടനപത്രികയുടെ മുഖ്യ ആകര്‍ഷണമാകും. ഇതിന് പുറമെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഊന്നല്‍ നല്‍കുന്ന കൂടുതല്‍ പദ്ധതികള്‍ നാളെ പ്രഖ്യാപിക്കും. ബിജെപി നേരത്തെ തന്നെ തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കൊച്ചിയില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടുള്ള യുഡിഎഫിന്റെ വിജയകാഹളമായിരിക്കും നാളത്തെ പ്രകടനപത്രിക പ്രകാശനം എന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10