Logo
Sun, Jun 14, 2026 • 10:16 PM
LIVE TV
Watch

No business videos available

No Middle East videos available

'ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം'; കൊടിക്കുന്നില്‍ സുരേഷ് എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 13, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം'; കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അറുപതില്‍ പുറത്ത് പ്രതികളുള്ള കേസില്‍ പലര്‍ക്കും പലതരത്തിലുള്ള സ്വാധീനമുള്ളവരാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയില്‍ കുറ്റമറ്റ അന്വേഷണം പത്തനംതിട്ട പീഡന കേസിലുണ്ടാകണമെന്നും ആവശ്യമെങ്കില്‍ കുടുംബത്തിന്‍റെയും ഇരയുടെയും അഭിപ്രായം തേടി അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. 'ജനറല്‍ ആശുപത്രിയില്‍ വെച്ച് പോലും ഈ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ചു. ജനറല്‍ ആശുപത്രിയില്‍ ഈ പെണ്‍കുട്ടിക്ക് ലൈംഗിക അതിക്രമം ഉണ്ടായതില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. സത്രീകള്‍ക്കെതിരായ ലൈംഗികഅതിക്രമം നടക്കുന്ന ഇടമായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നത് ഇടതുസര്‍ക്കാരിന്‍റെ ഭരണനേട്ടമാണെ'ന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പരിഹസിച്ചു. 'കേരളത്തില്‍ ഇതിന് മുന്‍പ് നടന്ന ദളിത് പീഡനകേസുകളില്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകളുണ്ടാക്കിയതാണ് പോലീസ് അന്വേഷണത്തിന്‍റെ ചരിത്രം. വാളയാര്‍,വണ്ടിപ്പെരിയാര്‍ കേസുകളില്‍ പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും നടപടികള്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്'. പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി ഇന്നുവരെ നിലനിന്നിട്ടില്ലെന്നും എം.പി വാർത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 'അട്ടപ്പാടി മധുവിന്‍റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടിയില്ല. പകരം സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കി വിചാരണ അനന്തമായി നീട്ടികൊണ്ടുപോകുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉന്നാവോയിലേതും ഹത്രാസിലേതും പോലെ ഉത്തരേന്ത്യയിലേതിന് സമാനമായ രീതിയിലാണ് കേരളത്തില്‍ സ്ത്രീ പീഡനം നടക്കുന്നത്. പത്തനംതിട്ട സംഭവം അതിന് ഉദാഹരണമാണ് . കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണിത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കുകയാണ്. ഇത്തരം കേസുകളില്‍ പോലീസ് പുലര്‍ത്തുന്ന അലംഭാവവും അതിന് ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമാണ് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതെ'ന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10