Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 17, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
ദുബായ് : കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ, കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. അതേസമയം അത് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സമയം കൊടുത്തിരിക്കുന്നു. അതുകൊണ്ട് , ആ ഒരു മാസത്തിനുള്ളില്‍ അപ്പീലിന്റെ ഭാഗമായിട്ട് സ്റ്റേ കിട്ടിയിട്ടില്ലെങ്കില്‍, അദ്ദേഹത്തിനെതിരെയും ഇതേ നടപടി ഉണ്ടാകുമെന്നും പി. ശ്രീരാമകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ,ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രചാരണ സമയത്ത് മണ്ഡലത്തില്‍ ഉപയോഗിച്ചിരുന്നുവെന്നായിരുന്നു ആരോപണം. https://youtu.be/D1zdOz4nG0U
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10