Logo
Sat, Jun 13, 2026 • 12:58 AM
LIVE TV
Watch

No business videos available

No Middle East videos available

സ്മാർട്ട് സിറ്റി: 'ടീകോമിന്‍റെ ഓഹരി തിരിച്ചെടുക്കുന്നത് ബാധ്യതയാകും, അഴിമതിപ്പണം സർക്കാർ തന്നെ നൽകേണ്ടിവരും'; ചെറിയാൻ ഫിലിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 10, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സ്മാർട്ട് സിറ്റി: 'ടീകോമിന്‍റെ ഓഹരി തിരിച്ചെടുക്കുന്നത് ബാധ്യതയാകും, അഴിമതിപ്പണം സർക്കാർ തന്നെ നൽകേണ്ടിവരും'; ചെറിയാൻ ഫിലിപ്പ്
  തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ അഴിമതിപ്പണം സർക്കാർ നൽകേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്‍റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂർത്തിയാക്കാത്ത ദുബായ് കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സർക്കാർ ഓഹരിയുടെ ആറിരട്ടിയിലധികം. കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാർ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടികാട്ടി. സർക്കാർ വക ഭൂമി  തിരിച്ചെടുക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോൾ. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികൾ എന്ന പേരിൽ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10