Logo
Sat, Jun 13, 2026 • 10:56 AM
LIVE TV
Watch

No business videos available

No Middle East videos available

മാറ്റങ്ങളുടെ വിസ്മയവുമായി സതീശന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയില്‍ 16 പുതുമുഖങ്ങള്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 17, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

മാറ്റങ്ങളുടെ വിസ്മയവുമായി സതീശന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയില്‍ 16 പുതുമുഖങ്ങള്

തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍, തന്റെ മന്ത്രിസഭാ രൂപവത്കരണത്തിലും അത് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്. വിപ്ലവകരമായ മാറ്റങ്ങളോടെ തയ്യാറാക്കിയ പുതിയ യു.ഡി.എഫ് മന്ത്രിസഭ ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ വെച്ച് അധികാരമേല്‍ക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 1982-ലെ കെ. കരുണാകരന്‍ സര്‍ക്കാരിന് ശേഷം മുന്നണിയിലെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തന്നെ മന്ത്രിമാരുടെ അന്തിമ പട്ടിക ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

യുവത്വത്തിനും വനിതാ പ്രാതിനിധ്യത്തിനും ചരിത്രപരമായ പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളാണ് കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ബിന്ദുകൃഷ്ണ, കെ.എ. തുളസി എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അലങ്കരിക്കും. 1960-64 കാലഘട്ടത്തില്‍ എ. നഫീസത്ത് ബീവി ഈ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മറ്റൊരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നത്. കൂടാതെ പട്ടികവിഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും മന്ത്രിസഭയിലുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളില്‍ പോലും ഇടംപിടിക്കാതിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ആദ്യമായി എം.എ.ല്‍.എയുമായ ഒ.ജെ. ജനീഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച വലിയൊരു തീരുമാനമായിരുന്നു.

ഭരണരംഗത്ത് വലിയൊരു പുതുമുഖ നിരയെയാണ് വി.ഡി. സതീശന്‍ അവതരിപ്പിക്കുന്നത്. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 16 പേരും പുതുമുഖങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഭരണരംഗത്തെ മുതിര്‍ന്ന കാരണവര്‍മാരായി ഒപ്പമുള്ളപ്പോള്‍, മുന്‍പ് മന്ത്രിമാരായി പരിചയസമ്പത്തുള്ള കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, അബ്ദുല്‍ ഗഫൂര്‍, സി.പി. ജോണ്‍ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍. അര്‍ഹതയും യോഗ്യതയുമുള്ള ഒട്ടേറെ നേതാക്കള്‍ പുറത്തുണ്ടെങ്കിലും സാമൂഹിക സാഹചര്യം, മേഖല തിരിഞ്ഞുള്ള പരിഗണന, സ്ത്രീ പ്രാതിനിധ്യം എന്നിവ പാലിക്കേണ്ടി വന്നതിനാലാണ് പലരെയും ഒഴിവാക്കേണ്ടി വന്നതെന്നും ഇതില്‍ തനിക്ക് വലിയ ദുഃഖമുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10