Logo
Sat, Jun 13, 2026 • 12:54 AM
LIVE TV
Watch

No business videos available

No Middle East videos available

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ്-എബിവിപി പ്രവർത്തകരുടെ അക്രമം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 18, 2019
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോളേജ് വിദ്യാർത്ഥികൾക്ക് നേരെ  ആർ.എസ്.എസ്-എബിവിപി പ്രവർത്തകരുടെ അക്രമം
കണ്ണൂർ മമ്പറത്ത് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ്-എബിവിപി പ്രവർത്തകരുടെ അക്രമം. അക്രമത്തിൽ 6 വിദ്യാർത്ഥികൾക്ക് പരിക്ക്. പോലീസ് നോക്കിനിൽക്കെയായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടന്നത്. മമ്പറം ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമം നടന്നത്. പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് മമ്പറം ടൗണിലേക്ക് പ്രകടനം നടത്തിയ വിദ്യാർത്ഥികളെ ആർ.എസ്.എസ് - എബിവിപി പ്രവർത്തകർ അക്രമിക്കുകയായിരുന്നു. പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കല്ലും കുപ്പിയും  വലിച്ച് എറിയുകയും മാരകായുധങ്ങൾ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. അപ്രതീക്ഷിത കല്ലേറിനെ തുടർന്ന് വിദ്യാർത്ഥികൾ ചിതറി ഓടി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ആർ.എസ്.എസ് പ്രവർത്തകരുടെ അക്രമം സംഘർഷത്തെ തുടർന്ന് കണ്ണൂർ - കൂത്ത്പറമ്പ് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറിൽ മമ്പറത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://youtu.be/pK8sXJ-uNXY
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10