Logo
Fri, Jun 12, 2026 • 08:42 PM
LIVE TV
Watch

No business videos available

No Middle East videos available

'നീ പോ മോനേ പിണറായി'; മോദിക്ക് മുന്നിൽ തലകുനിക്കുന്ന പിണറായിക്ക് മറുപടി; കോവളത്തെ ഇളക്കിമറിച്ച് രേവന്ത് റെഡ്ഡിയുടെ ‘മാസ്’ എൻട്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 08, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

'നീ പോ മോനേ പിണറായി'; മോദിക്ക് മുന്നിൽ തലകുനിക്കുന്ന പിണറായിക്ക് മറുപടി; കോവളത്തെ ഇളക്കിമറിച്ച് രേവന്ത് റെഡ്ഡിയുടെ ‘മാസ്’ എൻട്രി

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് വിതറി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടു മടക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, കോവളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം. വിൻസന്റിനായി നടത്തിയ റോഡ് ഷോയിൽ ജനസാഗരത്തെ സാക്ഷിനിർത്തി പിണറായിക്കെതിരെ ആഞ്ഞടിച്ചു. ‘നീ പോ മോനേ പിണറായി വിജയാ’ എന്ന അദ്ദേഹത്തിന്റെ മാസ് ഡയലോഗ് ഏറ്റുവിളിച്ച് ആയിരക്കണക്കിന് പ്രവർത്തകരാണ് കോവളത്തെ ഇളക്കിമറിച്ചത്. ഇതോടെ ഒരാഴ്ച നീണ്ടുനിന്ന അദ്ദേഹത്തിന്റെ കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് ആവേശകരമായ സമാപ്തിയായി.

കാഞ്ഞിരംകുളത്തുനിന്നും ആരംഭിച്ച റോഡ് ഷോയിൽ കേരളത്തിലെ തൊഴിലില്ലായ്മയും ഭരണസ്തംഭനവും അദ്ദേഹം പ്രധാന ചർച്ചാവിഷയമാക്കി. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെലങ്കാനയിലെ കോൺഗ്രസ് ഭരണത്തിന്റെ മാതൃക ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ 'ഇന്ദിരാ ഗാരന്റി' പദ്ധതിയിലൂടെ ജനജീവിതം അടിമുടി മാറുമെന്നും ഉറപ്പുനൽകി.

പിണറായി വിജയന്റെ ബി.ജെ.പി വിധേയത്വത്തെ രൂക്ഷമായ ഭാഷയിലാണ് രേവന്ത് റെഡ്ഡി വിമർശിച്ചത്. നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മുന്നിൽ തലകുനിച്ചു നിൽക്കുന്ന പിണറായിക്ക് കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ വിരട്ടലുകൾ തെലങ്കാനയിലെ പോരാളികൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ റോഡ് ഷോ കോവളം മണ്ഡലത്തിൽ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരിക്കുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10