Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

യു.ഡി.എഫ് പ്രചാരണത്തിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

യു.ഡി.എഫ് പ്രചാരണത്തിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റന്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപകമായ പര്യടനമാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ 'ഗ്യാരണ്ടി കാര്‍ഡ്' രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യുമെന്നാണ് സൂചന. ജനകീയമായ ക്ഷേമപദ്ധതികളും വികസന വാഗ്ദാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കാര്‍ഡ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി. കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങുക. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് കോഴിക്കോട് നഗരത്തിലും വിമാനത്താവള പരിസരത്തും ഒരുക്കിയിട്ടുള്ളത്. അതേസമയം, യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് കണ്‍വെന്‍ഷനിലും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10