Logo
Sat, Jun 13, 2026 • 12:01 PM
LIVE TV
Watch

No business videos available

No Middle East videos available

രാഹുൽ ഗാന്ധി കോടഞ്ചേരി തിരുമാനാംകുന്ന് മഹാദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 06, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രാഹുൽ ഗാന്ധി കോടഞ്ചേരി തിരുമാനാംകുന്ന് മഹാദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തി
കോഴിക്കോട് കോടഞ്ചേരി തിരുമാനാംകുന്ന് മഹാദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ കാണാനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. രാഹുലിന്‍റെ ക്ഷേത്ര സന്ദർശനം കോടഞ്ചേരിക്കാർക്ക് വേറിട്ട അനുഭവമായി മാറി. കോഴിക്കോട് കോടഞ്ചേരിയിലെ തിരുമാനംകുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് വൈകീട്ടോടെ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. ക്ഷേത്രത്തിൽ കയറി തൊഴുത് പ്രാർത്ഥിച്ച ശേഷമാണ് രാഹുൽ ഗാന്ധി വേദിയിലെത്തിയത്. എല്ലാ കാര്യങ്ങൾക്കും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുന്നതാണ് കേരളത്തിലെ ആളുകളുടെയും വായനാടിന്‍റെയും ശക്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ ഒട്ടേറെ പേരാണ് രാഹുൽ ഗാന്ധിയെ കാണാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പ്രസംഗ ശേഷം രാഹുൽ സദസിൽ ഉണ്ടായിരുന്ന ആളുകൾക്ക് ഹസ്തദാനം നൽകിയ ശേഷമാണ് മടങ്ങിയത്. രാഹുൽ ഗാന്ധിക്കൊപ്പം എ.ഐ. സി സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കളും ക്ഷേത്ര സന്ദർശനം നടത്തി. https://www.youtube.com/watch?v=VG5IvoJLfVo
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10