Logo
Sat, Jun 13, 2026 • 02:33 AM
LIVE TV
Watch

No business videos available

No Middle East videos available

പോലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം; നോട്ടീസുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ; വാർത്താ സമ്മേളനം തടയുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് അൻവർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 12, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പോലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം; നോട്ടീസുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ; വാർത്താ സമ്മേളനം തടയുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് അൻവർ

തൃശ്ശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം  പറയുന്നില്ല.

കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10