Logo
Sat, Jun 13, 2026 • 12:54 AM
LIVE TV
Watch

No business videos available

No Middle East videos available

രണ്ടു മുഖ്യമന്ത്രിമാർ, രണ്ടു ശൈലികൾ; ജനകീയതയും ധാർഷ്ട്യവും തമ്മിലുള്ള വലിയ ദൂരം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രണ്ടു മുഖ്യമന്ത്രിമാർ, രണ്ടു ശൈലികൾ; ജനകീയതയും ധാർഷ്ട്യവും തമ്മിലുള്ള വലിയ ദൂരം

പൊതുവേദികളിൽ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പലപ്പോഴും പാളിച്ചകൾ സംഭവിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ കോന്നിയിലെ പ്രതികരണം. പാർട്ടി അനുഭാവി പോലും ആയ ഒരു സാധാരണക്കാരൻ ഒരു സംശയം ചോദിക്കാൻ തുനിഞ്ഞപ്പോൾ, അതിന് മറുപടി നൽകുന്നതിന് പകരം "അത് വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്ന ആക്രോശത്തോടെ മറുപടി നൽകിയത് ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് കാണിക്കേണ്ട മിനിമം മര്യാദ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. അതേസമയം, 2016ല്‍ ജനകീയനായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു പൊതുവേദിയില്‍ എങ്ങനെയാണ് ഒരു ചോദ്യത്തെ നേരിട്ടത് എന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇതാവണം മുഖ്യമന്ത്രി എന്നാണ് വീഡിയോയുടെ അടിയില്‍ വരുന്ന കമന്‍റുകള്‍.

 ജനാധിപത്യം എന്നാൽ ചോദ്യം ചോദിക്കാനുള്ള അവകാശം കൂടിയാണ്. എന്നാൽ വിയോജിപ്പുകളെയും ചോദ്യങ്ങളെയും അടിച്ചമർത്തുന്ന ഒരു ഏകാധിപതിയുടെ സ്വഭാവത്തിലേക്കാണ് പിണറായി വിജയൻ മാറുന്നത് എന്ന് ആ ദൃശ്യങ്ങൾ അടിവരയിടുന്നു. സ്വന്തം അണികൾക്ക് പോലും പ്രവേശനമില്ലാത്ത ഇരുമ്പ് മറയ്ക്കുള്ളിലിരുന്നാണ് മുഖ്യമന്ത്രി സംസാരിക്കുന്നത് എന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടാക്കാൻ ഇത്തരം പ്രതികരണങ്ങൾ കാരണമാകുന്നു. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ 'പൊളിറ്റിക്കൽ ഇഗോ' ഒട്ടും സ്വീകാര്യമല്ല.

 മുഖ്യമന്ത്രിയുടെ ഈ പരുക്കൻ പെരുമാറ്റം കാണുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ജനകീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുഖമാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും, അവർക്കിടയിൽ നിന്ന് കൊണ്ട് തന്നെ ഏത് കഠിനമായ ചോദ്യങ്ങൾക്കും ശാന്തമായി മറുപടി നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൊതുവേദികളിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ പോലും അതിനെ ചിരിയോടെ നേരിടുകയും, ആൾക്കൂട്ടത്തിനിടയിൽ ഒരു സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത ആ ഭരണശൈലിയും ഇന്നത്തെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും തമ്മിലുള്ള അന്തരമാണ്  ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ തെളിയിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10