Logo
Sun, Jun 14, 2026 • 10:14 PM
LIVE TV
Watch

No business videos available

No Middle East videos available

ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചു; വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാന്‍ സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 30, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചു; വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാന്‍ സാധ്യത
തിരുവന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വലിയ തിരിച്ചടിയായി  സംസ്ഥാന സർക്കാരിന്‍റെ  പുതിയ തീരുമാനം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഈ മാസം 15-ന് ഉത്തരവ് ഇറക്കിയതോടെ, സ്‌കോളർഷിപ്പ് തുക പകുതിയായി കുറച്ചാണ് പുതിയ തീരുമാനം. ഇതിലൂടെ, വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന  കുട്ടികൾക്ക്, വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സർക്കാരിന്‍റെ പിന്തുണ ഇവർക്ക് വളരെ കുറവായിരിക്കും. കുട്ടികളുടെ സ്കോളർഷിപ്പുകള്‍ തടഞ്ഞു വയ്ക്കുന്നു എന്ന തരത്തില്‍ ഇടത് സർക്കാരിന് നേരെ ആരോപണങ്ങളും മുന്‍പ് ഉയർന്നിരുന്നു. ഇത്തരം സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കാണിച്ചിരിക്കുന്ന വീഴ്ച തന്നെ പിണറായി സർക്കാരും ആവർത്തിക്കുകയാണ് എന്ന് നിസംശയം പറയാം. ന്യൂനപക്ഷ വിഭാഗത്തിന്‍റെ ക്ഷേമം, അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയുടെ നേരിട്ടുള്ള പരിഹാരം  കാണാതെ, സ്കോളർഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ചാൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെന്‍റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ. ഐ. ടി, ഐ. ഐ. എം, സി.എ, ഐ.സി.ഡബ്ല്യു.എ. സ്കോളർഷിപ്പ്, യുജിസി, സിഎസ്‌ആർ, നെറ്റ് കോച്ചിംഗ്, ഐ.ടി.സി. ഫീസ് റീ ഇമ്പേഴ്സ്മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് എന്നിവയെല്ലാം 50% വരെ ചുരുക്കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, 2024-25 വർഷത്തേക്കുള്ള 87.63 കോടി രൂപയുടെ സ്‌കോളർഷിപ്പ് ധനസഹായം വകയിരുത്തിയിട്ടും, ഇതുവരെ 2.69 ശതമാനം ചെലവഴിച്ചതാണ് ഇന്നലെ രേഖകളിൽ വ്യക്തമാക്കിയത്. 97 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, സിഎ/ഐസിഡബ്ല്യുഎ കോഴ്സുകൾക്കായി ഇതുവരെ വിതരണം ചെയ്യപ്പെട്ടിട്ടില്ല. 82 ലക്ഷം രൂപ നിക്ഷേപിച്ച ഡിപ്ലോമ കോഴ്സുകൾക്കുള്ളത്, 1.20 കോടി രൂപ കരിയർ ഗൈഡൻസിനും, 5.82 കോടി രൂപ നൈപുണ്യ പരിശീലനത്തിനും, 20 കോടി രൂപ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും, 68 ലക്ഷം രൂപ നഴ്‌സിങ്/പാരാമെഡിക്കൽ കോഴ്സുകള്‍ക്ക് വേണ്ടിയും വിനിയോഗിക്കപ്പെടേണ്ട തുക, ഇതുവരെ ഒരുവിദ്യാർത്ഥിക്കും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ, 50% കുറച്ചാലും, സ്കോളർഷിപ്പ് തുക മുടങ്ങിയാല്‍ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാകും. സാമ്പത്തിക പ്രതിസന്ധിയും, സമൂഹത്തിൽ ഉള്ള മാനദണ്ഡങ്ങളുടെ കാര്യവും  വർദ്ധിച്ചു വരികയാണ്. അതിനാൽ ഈ നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും ഉറപ്പിക്കാം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10