Logo
Sat, Jun 13, 2026 • 05:24 AM
LIVE TV
Watch

No business videos available

No Middle East videos available

പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം; കടുത്ത വ്യോമയാന വകുപ്പുകള്‍ കോടതി ഒഴിവാക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം; കടുത്ത വ്യോമയാന വകുപ്പുകള്‍ കോടതി ഒഴിവാക്കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കേസില്‍ നിര്‍ണ്ണായക നിയമ നടപടി. പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കടുത്ത വ്യോമയാന വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ട് പോലീസ് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ ഈ വകുപ്പുകള്‍ ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

2022 ജൂണ്‍ 13-നായിരുന്നു സംഭവം അരങ്ങേറിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇന്‍ഡിഗോ 6ഇ-7407 വിമാനത്തിനുള്ളില്‍ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അന്നത്തെ ഇടത് സര്‍ക്കാരിന്റെ കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍, വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വിമാനത്തിനുള്ളിലെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്ന് കണ്ടെത്തി അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെയും കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പാഞ്ഞടുത്തതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഐപിസി പ്രകാരമുള്ള വധശ്രമത്തിന് പുറമേ, വിമാനത്തില്‍ വെച്ച് യാത്രക്കാരെ അപകടപ്പെടുത്താന്‍ ശ്രമിച്ചതും വിമാനത്തിന് കേടുപാടുകള്‍ വരുത്താന്‍ നോക്കിയതുമുള്‍പ്പെടെയുള്ള കടുത്ത വ്യോമയാന നിയമത്തിലെ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നു.

ഇടത് ഭരണകാലത്ത് ഈ വ്യോമയാന വകുപ്പുകള്‍ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പോലീസ് അതീവ താത്പര്യം കാണിച്ചിരുന്നെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതിനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു. നിലവില്‍ ഈ വകുപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത് പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് വലിയ നിയമപരമായ ആശ്വാസമായി മാറിയിരിക്കുകയാണ്. എന്നാല്‍, ഫര്‍സീന്‍ മജീദ്, ആര്‍.കെ നവീന്‍ കുമാര്‍, സുനിത് നാരായണന്‍, കെ.എസ് ശബരിനാഥന്‍ എന്നിവര്‍ക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ കേസില്‍ തുടരും.

അതേസമയം, വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ച തങ്ങളെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സ്വകാര്യ അന്യായം നിലവില്‍ തിരുവനന്തപുരം കോടതിയുടെ സജീവ പരിഗണനയിലാണ്.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10