Logo
Sat, Jun 13, 2026 • 03:51 AM
LIVE TV
Watch

No business videos available

No Middle East videos available

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുമതി ; ചില്ലറ വ്യാപാരശാലകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 30, 2021
1 min read Updated: June 11, 2026
SHARE:
SAVE: Login to save

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുമതി ; ചില്ലറ വ്യാപാരശാലകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ
തൃശൂര്‍ : ശക്തന്‍ ഉൾപ്പെടെ  നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലയിലെ മന്ത്രിമാർ, കളക്ടർ, മേയർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപാരം നടത്താം. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ ചില്ലറ വ്യപാരശാലകൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകി. മത്സ്യ-മാംസ മാർക്കറ്റ് തിങ്കൾ, ബുധൻ ശനി ദിവസങ്ങളില്‍ പ്രവർത്തിക്കാനും യോഗത്തില്‍ തീരുമാനമായി. വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്‍റിജൻ പരിശോധന നടത്താൻ തീരുമാനിച്ചു. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരി സംഘടനകൾക്ക് യോഗം നിർദേശം നൽകി. ആഴ്ചകളായി കടകൾ അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. വ്യാപാരികൾ പ്രതിഷേധ സമരവും നടത്തി. ഇതേ തുടർന്നാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10