Logo
Sun, Jun 14, 2026 • 11:41 PM
LIVE TV
Watch

No business videos available

No Middle East videos available

സഭയെ പേടിപ്പിക്കാന്‍ നോക്കേണ്ട; പി.സി. ജോര്‍ജിന് കടുത്ത മറുപടിയുമായി പാലാ ബിഷപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 13, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സഭയെ പേടിപ്പിക്കാന്‍ നോക്കേണ്ട; പി.സി. ജോര്‍ജിന് കടുത്ത മറുപടിയുമായി പാലാ ബിഷപ്പ്
പാലാ: പൊതുപ്രവര്‍ത്തകര്‍ മതമേതാക്കളെ വിമര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മാന്യത മറക്കരുതെന്ന് പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ്. ചാനലുകളില്‍ കയ്യടി നേടാന്‍ വേണ്ടി സംസ്‌കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഭീഷണിയുടെ സ്വരം സഭയോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള സഭയെ മൂലയ്ക്കിരുത്താമെന്ന് ആരും കരുതേണ്ട. മെത്രാന്മാര്‍ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. സഭയെ പേടിപ്പിക്കാന്‍ ആരും നോക്കേണ്ട,' ബിഷപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് രഹസ്യമായ കാര്യമല്ലെന്നും പരസ്യമായി വോട്ട് ചോദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നല്‍കുന്ന ഈ അവകാശം വിനിയോഗിക്കാന്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മെത്രാന്മാര്‍ താമസിക്കുന്ന മുറികള്‍ക്ക് മുന്നില്‍ നിന്ന് എന്തും വിളിച്ചുപറയുന്ന രീതി ശരിയല്ല. ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിനിടെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സഭയുടെ മുഖപത്രമായ 'ദീപിക'യ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളിയ ബിഷപ്പ്, ദീപിക സത്യം പറയുന്ന പത്രമാണെന്നും അതിനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.സി. ജോര്‍ജ്, പാലാ ബിഷപ്പ് നിഷ്പക്ഷനാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ജോര്‍ജിന്റെയും മകന്റെയും സമീപകാല പ്രസ്താവനകള്‍ സഭയ്ക്കും മെത്രാന്മാര്‍ക്കും എതിരായതോടെയാണ് പേരെടുത്ത് പറയാതെ തന്നെ പാലാ ബിഷപ്പ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10