Logo
Sat, Jun 13, 2026 • 03:43 AM
LIVE TV
Watch

No business videos available

No Middle East videos available

വ്യാജരേഖ ഉപയോഗിച്ച് അവയവക്കടത്ത്; മുഖ്യസൂത്രധാരന്‍ നജീബ് സംസ്ഥാനം വിട്ടെന്ന് സൂചന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 09, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വ്യാജരേഖ ഉപയോഗിച്ച് അവയവക്കടത്ത്; മുഖ്യസൂത്രധാരന്‍ നജീബ് സംസ്ഥാനം വിട്ടെന്ന് സൂചന


വ്യാജരേഖ ഉപയോഗിച്ച് അവയവക്കടത്ത് നടത്തിയ കേസിലെ പ്രധാന പ്രതി നജീബ് മുങ്ങി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കാക്കനാട് കുഴിക്കാട്ടുമൂല സ്വദേശിയായ നജീബ് രക്ഷപ്പെടാന്‍ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നതായാണ് സൂചന.

അവയവദാനത്തിനായി വ്യാജരേഖകള്‍ ചമച്ച കേസില്‍ കഴിഞ്ഞ രണ്ടുദിവസമായി എറണാകുളം റൂറല്‍ പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിവരികയായിരുന്നു. 2023 മുതല്‍ 2026 വരെയുള്ള മൂന്നു വര്‍ഷക്കാലയളവില്‍ നിരവധി പേരെയാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് സംഘം വഞ്ചിച്ചത്. കാക്കനാടിന് സമീപമുള്ള കമ്പ്യൂട്ടര്‍ സെന്ററുകളും സ്റ്റുഡിയോകളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തട്ടിപ്പിനുള്ള മറയായും ഇവര്‍ ഉപയോഗിച്ചു.

പ്രധാന പ്രതി നജീബിന്റെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ അവയവ കൈമാറ്റത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, സ്റ്റുഡിയോകളിലും കമ്പ്യൂട്ടര്‍ സെന്ററുകളിലും റെയ്ഡ് നടത്തിയ പൊലീസ്, നജീബിനെ പിടികൂടുന്നതില്‍ വരുത്തിയ കാലതാമസമാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത്.

നജീബുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അവയവ മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കേസില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം ഏജന്റുമാരും ഇടനിലക്കാരുമാണ്. മുഖ്യപ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10