Logo
Sat, Jun 13, 2026 • 06:52 AM
LIVE TV
Watch

No business videos available

No Middle East videos available

ലോകയുവജന സമ്മേളനത്തിൽ കന്യാസ്ത്രീകളുടെ മ്യൂസിക് ബാൻഡ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 28, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ലോകയുവജന സമ്മേളനത്തിൽ കന്യാസ്ത്രീകളുടെ മ്യൂസിക് ബാൻഡ്
പാനമയിൽ നടക്കുന്ന ലോകയുവജന സമ്മേളനത്തിൽ കന്യാസ്ത്രീകളുടെ മ്യൂസിക് ബാൻഡ്. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ആസ്വാദകരെ കൈയിലെടുത്തു. ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തിയവരെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കന്യാസ്ത്രീകളുടെ പ്രകടനം കണ്ട് അമ്പരന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ആസ്വാദകരെ കൈയിലെടുത്തു. ഫ്രാൻസീസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള 'ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്' എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്. സിയർവാസ് എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം 'സെർവന്റ്സ്' എന്നാണ്. യേശുവിനുവേണ്ടി ജോലി ചെയ്യുന്നവർ എന്ന ആശയം ഉൾക്കൊണ്ടാണ് തങ്ങളുടെ ബാൻഡിന് ഇവർ ഇത്തരമൊരു പേരിട്ടത്. 2014 ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20 നും 40 നും വയസിനിടയിലുള്ളവരാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10